ഓര്മകള് മരിക്കുമൊ..?
ജീവിതം ഒരു യാത്രയാണ്...
സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില് സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത, മുന്വിധികളില്ലാത്ത യാത്ര...
ഈ യാത്രയില് വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്... ഓര്ത്തു വയ്ക്കാന് ചില മോഹന സ്വപ്നങ്ങള്... അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയില് നമുക്കിവിടെ സൂക്ഷിക്കാം... പരസ്പരം പങ്കു വയ്ക്കാം...
എല്ലാവരേയും ക്ഷണിക്കുന്നു... ഹൃദയപൂര്വ്വം....നമുടെ കോളേജ് ന്റെ ഓര്മകളിലേക്ക്

കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്മ്മകളാണ്...
ഓര്മ്മകള്,
ഒരു കൊഴിഞ്ഞ ഇലയില് നിന്നു
പിറക്കുന്നു.
നനഞ്ഞ കണ്പീലിയുടെ
ഏകാന്തതയില് നിന്നും,
വിരല്തുമ്പില് പിടയുന്ന-
സ്പര്ശത്തില് നിന്നും,
വാക്കിലുറയുന്ന-
മൗനത്തില് നിന്നും,
ഓര്മ്മകള്....
ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...
മതിയാകും വരെ ഈ ഭൂമിയില് ജീവിച്ചു മരിച്ചവരുണ്ടോ...?
കൊതിതീരും വരെ ഈ ഭൂമിയില് പ്രേമിച്ചു മരിച്ചവരുണ്ടോ?....